ദേശീയ അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുക്കിയതോടെ പോപ്പുലര്‍ സംസ്ഥാന നേതാക്കൾ ഒളിവിൽ

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുക്കിയതോടെ പോപ്പുലര്‍ സംസ്ഥാന നേതാക്കൾ ഒളിവിൽ. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും തീവ്രവാദ കേസില്‍ ദേശീയ ഏജൻസികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തില ഒളിവിൽ പോയതെന്നാണ് വിവരം. ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷിക്കുന്നത്. അതിനിടെ ഹർത്താൽ അക്രമത്തില്‍ പത്തനംതിട്ടയിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിലായി. താമരക്കുളം സ്വദേശി സനോജ് ആണ് പിടിയിലായത്. പന്തളത്ത് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിലെ പ്രതിയാണ് ഇയാൾ.

Share
അഭിപ്രായം എഴുതാം