ഈജിപ്ഷ്യന്‍ കപ്പല്‍ തുര്‍ക്കി കടലില്‍ മുങ്ങി

തുര്‍ക്കി: തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ കപ്പല്‍ കടലില്‍ മുങ്ങി. തുര്‍ക്കിയിലാണ് സംഭവം. സീ ഈഗിള്‍ എന്ന ഈജിപ്ഷ്യന്‍ ചരക്കുക്കപ്പലാണ് കണ്ടെയ്നറുകള്‍ ഇറക്കുന്നതിനിടെ മുങ്ങിപ്പോയത്. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്നതിനിടെ കപ്പല്‍ ചെരിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് വിവരം.അതേ സമയം ജീവനക്കാര്‍ സുരക്ഷിതരാണ്.ശനിയാഴ്ചയായിരുന്നു സംഭവം. 24 കണ്ടെയിനറുകള്‍ മുങ്ങിയതായി തുര്‍ക്കി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി. കപ്പലിന് ഇന്ധനചോര്‍ച്ച ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Share
അഭിപ്രായം എഴുതാം