ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചോപ്ര

സൂറിച്ച്: തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര. സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടി. 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലായിരുന്നു ചോപ്ര മികച്ച പ്രകടനം പുറത്തെടുത്തത്.ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര.

Share
അഭിപ്രായം എഴുതാം