ജമ്മു കാശ്മീരിൽ ബസ് അപകടത്തിൽ പെട്ട് ആറ് ജവാന്മാർ മരിച്ചു

ജമ്മു കാശ്മീർ: ജമ്മു കാശ്മീർ സുരക്ഷാസേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും, രണ്ടു പോലീസുകാരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ചന്ദൻവാരിക്കും, പഹൽഗാമിനും ഇടയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്.

അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →