ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ മകൾ ആത്മഹത്യ ചെയത് നിലയിൽ

ഹൈദരാബാദ്: അന്തരിച്ച നടനും മുൻമുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിന്റെ മകൾ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയാണ് മരിച്ച ഉമ . ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. അനാരോഗ്യം കാരണം അവൾ വിഷാദത്തിലായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു,” ജൂബിലി ഹിൽസ് പൊലീസ് ഉദ്യോഗസ്ഥൻ രാജശേഖർ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സ്ഥാപകനായ എൻടിആറിന്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയവളായിരുന്നു ഉമ.

Share
അഭിപ്രായം എഴുതാം