രാജ്യസഭാ സീറ്റിന് 100 കോടി: വന്‍ റാക്കറ്റ് പിടിയില്‍

ന്യൂഡല്‍ഹി: നൂറുകോടി രൂപയ്ക്കു രാജ്യസഭാ സീറ്റ് സംഘടിപ്പിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ റാക്കറ്റ് പിടിയില്‍. പണം കൈമാറുന്നതിന് തൊട്ടുമുന്‍പാണ് തട്ടിപ്പു സംഘത്തിലെ നാലുപേരെ സി.ബി.ഐ. പിടികൂടിയത്. 100 കോടി രൂപയ്ക്ക് ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്തിരുന്നു.മഹാരാഷ്ട്ര സ്വദേശി കര്‍മലാകര്‍ പ്രേംകുമാര്‍ ബന്ദ്ഗര്‍, കര്‍ണാടക സ്വദേശി രവീന്ദ്ര വിതല്‍ നായക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ എന്നിവരാണ് അറസ്റ്റിലായത്. ഏതാനും നാളുകളായി തട്ടിപ്പുസംഘം സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നീക്കം. സര്‍ക്കാരുമായി ബന്ധപ്പെട്ട സംഘടനകള്‍, മന്ത്രാലയങ്ങള്‍, വകപ്പുകള്‍ എന്നിവിടങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വാഗ്ദാനംചെയ്തും പണം തട്ടാന്‍ നീക്കം നടന്നു.

Share
അഭിപ്രായം എഴുതാം