യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തു: വിദ്യാര്‍ഥി അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കും വിധമുള്ള ഫോട്ടോ സോമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. മുര്‍ഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആശിഷ് യാദവിനെയാണ്(18) തല്‍ഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്.ആദിത്യനാഥിന്റെ ഒരു ചിത്രം ആശിഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന ഫോട്ടോയാണെന്ന് ചിലര്‍ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നിവര്‍ തല്‍ഗ്രാം ലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു.

Share
അഭിപ്രായം എഴുതാം