ന്യൂഡല്‍ഹി: രാജ്യമാകെ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതിനെക്കുറിച്ച് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിശദീകരണം തേടി. ജീവനക്കാരുടെ കുറവാണ് ഇന്‍ഡിഗോയുടെ സര്‍വീസുകളെ ബാധിച്ചതെന്നാണ് അനൗദ്യോഗിക വിവരം.ഒട്ടുവളരെ ജീവനക്കാര്‍ അവധിയെടുത്തതിനാല്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളില്‍ പകുതിയോളം വൈകിയാണ് പറക്കുന്നത്. സ്വകാര്യവിമാനക്കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്തിയ വ്യോമയാന മന്ത്രാലയത്തിന്റെ പട്ടികയില്‍ ഏറ്റവും താഴെയാണ് ഇന്‍ഡിഗോയുടെ സ്ഥാനം. ഗ്രേഡിങ്ങില്‍ 45.2 ശതമാനമാണ് ഇന്‍ഡിഗോയുടെ പ്രകടനം. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ ഫസ്റ്റ്, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവര്‍ ബഹുദൂരം മുന്നിലാണ്. കോവിഡിനെത്തുടര്‍ന്ന് ശമ്പളം വെട്ടിക്കുറച്ചതും എയര്‍ ഇന്ത്യ വലിയ തോതില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതുമാണ് ഇന്‍ഡിഗോ ജീവനക്കാര്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിവരം.
ജീവനക്കാരുടെ കുറവ്: രാജ്യമാകെ ഇന്‍ഡിഗോ സര്‍വീസുകള്‍ വൈകുന്നു
