എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എൻജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിൽ കുളിക്കാനായി എത്തിയത്. ഇവരിൽ രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്. യുവാക്കൾ കാൽ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.

കടവിന്റെ ഭാഗത്ത് അധികം ആഴം ഇല്ലാതിരുന്നിട്ടും നീന്തൽ വശമില്ലാതിരുന്നതാണ് യുവാക്കളുടെ മരണത്തിന് കാരണമായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിക്കുന്നത്. കരയ്ക്ക് എത്തിക്കുമ്പോൾ ഇവരുടെ ശരീരത്തിന് ചെറിയ ചലനം ഉണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share
അഭിപ്രായം എഴുതാം