ബംഗ്ലാദേശില്‍ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം

ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിന് സമീപമുണ്ടായ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീയണയ്കാനുളള ശ്രമം തുടരുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ആറ് അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.രാത്രി ഒമ്പത് മണിയോടെയാണ് ചിറ്റംഗാങ് തുറമുഖത്തിന് സമീപമുളള സീതകുന്ദ് കണ്ടെയ്നര്‍ ഡിപ്പോയില്‍ തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടരുന്നതിനിടെ സ്ഫോടനമുണ്ടായി.രാസപ്രവര്‍ത്തനം മൂലമാണ് തീപിടുത്തമുണ്ടായതെന്നും സൂചനകളുണ്ട്. സ്ഫോടനത്തിനെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. സ്ഫോടനം നടക്കുമ്പോള്‍ അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നു. കയറ്റുമതിക്കായി സൂക്ഷിച്ച ലക്ഷക്കണക്കിനു രൂപയുടെ തുണിത്തരങ്ങളും അതില്‍ ഉണ്ടായിരുന്നു. ഇപ്പോഴും തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം