വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടൽക്കാടുകൾ, ഔഷധ ചെടികൾ, കാർഷിക ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കും അപേക്ഷിക്കാം. 25000 രൂപയും ഫലകവുമടക്കുന്നതാണ് പുരസ്‌കാരം. ജൂൺ 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് കോട്ടയം പാറമ്പുഴയിലെ സാമൂഹിക വനവത്ക്കരണ വിഭാഗം കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0481 2310412.

Share
അഭിപ്രായം എഴുതാം