ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി കിണറ്റില്‍ മരിച്ച നിലയില്‍

കല്ലറ : ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ജോലികഴിഞ്ഞിറങ്ങിയ നഴ്‌സിനെയും അവരെ കൊണ്ടുപോകാമനെത്തിയ ഭര്‍ത്താവിനെയുംസദാചാര പോലീസ്‌ ചമഞ്ഞ്‌ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2022 മെയ്‌ 2 ന്‌ രാത്രിയാണ്‌ സംഭവം.

വെഞ്ഞാറമൂട്‌ കരിഞ്ചാത്തിയില്‍ സോമന്റെയും രമയുടെയും മകന്‍ സുബിന്‍(35) ആണ്‌ മരിച്ചത്‌. മുതുവിള അരുവിപ്പുറത്തുളള ബന്ധുവീട്ടിലെ കുിണറ്റിലാണ്‌ 08/05/22 ഉച്ചകഴിഞ്ഞ്‌ മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തില്‍ പോലീസ്‌ കേസെടുത്തതോടെ സുബിന്‍ ഒളിവിലായിരുന്നു. ഇതിനിടയിലാണ്‌ സുബിനെ മരിച്ച നിലയില്‍ കണ്ടത്‌. പാങ്ങോട്‌ പോലീസ്‌ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

Share
അഭിപ്രായം എഴുതാം