രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 80 കോടി കൊക്കെയ്നുമായി വിദേശ പൗരന്മാര്‍ പിടിയില്‍

ഹൈദരാബാദ് : ആഗോള മാര്‍ക്കറ്റില്‍ 80 കോടി വിലവരുന്ന കൊക്കെയ്നുമായി രണ്ട് വിദേശ പൗരന്മാര്‍ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേപ് ടൗണില്‍ നിന്ന് ബിസിനസ് വിസയില്‍ ദുബായ് വഴി ഹൈദരാബാദിലേക്ക് വന്നവരാണ് അറസ്റ്റിലായവര്‍. ടാന്‍സാനിയക്കാരായ ഒരു പുരുഷനും സ്ത്രീയുമാണ് പിടിയിലായത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചത്. ഇരുവരും നാല് കിലോ വീതമാണ് കടത്തിയത്. അതിനിടെ രാജ്യത്ത് വിമാന ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചതോടെ മയക്കുമരുന്ന് കടത്ത് കൂടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പേരെയാണ് അടുത്ത കാലത്തായി പിടികൂടിയത്.

Share
അഭിപ്രായം എഴുതാം