സ്‌കൂള്‍ പാഠപുസ്തക വിതരണം ജില്ലയില്‍ ആരംഭിച്ചു

പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകളിലേയ്ക്കുള്ള 2022-23   അധ്യന വര്‍ഷത്തെ പാഠ പുസ്തകങ്ങള്‍ തിരുവല്ല ഹബില്‍ നിന്നും വിവിധ സ്‌കൂള്‍ സൊസൈറ്റികളിലേയ്ക്ക് വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാ റാണി തിരുവല്ല ഗവ. മോഡല്‍ ഹൈസ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി എം.ജി ബിനുകുമാറിന്  പുസ്തകങ്ങള്‍ നല്‍കി വിതരണ ഉദ്ഘാടനം നടത്തി.ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള വിവിധ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍  ഉണ്ണികൃഷ്ണന്‍ നായര്‍, ഹബ് സൂപ്പര്‍വൈസര്‍ നന്ദുരാജ്, ഹബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി ഹബില്‍ നിന്നും എത്തിച്ചു നല്‍കുന്ന പാഠപുസ്തകങ്ങള്‍ സോര്‍ട്ട് ചെയ്ത് പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നതിനായി  കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം