വിദേശ സര്‍വകലാശാലാ സഹകരണത്തിന് യു.ജി.സി. പച്ചക്കൊടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണത്തിനു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷ (യു.ജി.സി)ന്റെ പച്ചക്കൊടി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് യു.ജി.സി. പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം സാധ്യമാക്കുകമെന്ന ലക്ഷ്യമാണ് തീരുമാനത്തിനു പ്രേരകമായതെന്നു യു.ജി.സി. വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍-വിദേശ സര്‍വകലാശാലകള്‍ക്കു സംയുക്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനടക്കമുള്ള അനുമതിയാണ് ഭേദഗതിയിലുടെ സാധ്യമായത്.

Share
അഭിപ്രായം എഴുതാം