മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി

കണ്ണൂര്‍: മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി. കണ്ണൂരില്‍ നടന്ന ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വിശാഖപട്ടണത്ത് 2015 ല്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്. കേരളത്തില്‍ നിന്ന് എ വിജയരാഘവനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു.

85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ആകെ 17 പേരാണ് പുതുമുഖങ്ങളായുള്ളത്. കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണുള്ളത്. പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവര്‍ കമ്മിറ്റിയിലെത്തി. കമ്മിറ്റിയില്‍ 15 പേര്‍ വനിതകളാണ്.

സീതാറാം യെച്ചുരി
പ്രകാശ് കാരാട്ട്
പിണറായി വിജയന്‍
കോടിയേരി ബാലകൃഷ്ണന്‍
ബ്രിന്ദ കാരാട്ട്
മണിക് സര്‍ക്കാര്‍
മുഹമ്മദ് സലിം
സൂര്യകാന്ത് മിശ്ര
ബി വി രാഘവുലു
തപന്‍ സെന്‍
നിലോല്‍പല്‍ ബസു
എം എ ബേബി
ജി രാമകൃഷ്ണന്‍
സുഭാഷിണി അലി
രാമചന്ദ്ര ദോം
അശോക് ധാവ്‌ളെ
എ വിജയരാഘവന്‍

1. സ. എ കെ പദ്മനാഭന്‍ (ചെയര്‍മാന്‍)
2. സ. എം വിജയകുമാര്‍
3. സ. ശ്രീധര്‍
4. സ. മാലിനി ഭാട്ടാചാര്യ
5. സ. വീരയ്യ

Share
അഭിപ്രായം എഴുതാം