പണിമുടക്ക് ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തും

കൊച്ചി: സംയുക്ത ട്രേഡ്‌ യണിയനുകള്‍ നടത്തുന്ന പണിമുടക്കു ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തുമെന്ന്‌ അറിയിച്ചു. ട്രെയിന്‍ ഗതാഗതമം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്‌. സിവില്‍ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല.

ഇരുപതില്‍പ്പരം സംഘടനകളും നൂറില്‍പരം അനുബന്ധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. പെട്രോള്‍ പമ്പ്‌ ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും. പൊതു യാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ്‌ സാധ്യത

Share
അഭിപ്രായം എഴുതാം