നവകേരള സൃഷ്ടി സാധ്യമാക്കുന്നതു വിജ്ഞാന സമൂഹത്തിലൂടെ: മന്ത്രി കെ. എൻ. ബാലഗോപാൽ

ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ നയപ്രഖ്യാപനമാണ് വിജ്ഞാന സമൂഹമാക്കി കേരളത്തിലെ മാറ്റുക എന്ന സംസ്ഥാന സർക്കാർ നയമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റീബിൽഡിങ് ദ യൂത്ത് കേരള ടുവേർഡ്സ് എ നോളഡ്ജ് സൊസൈറ്റി എന്ന വിഷയത്തിൽ യുവജന കമ്മിഷൻ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തനതു വൈജ്ഞാനികതയെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിനു വേണ്ടിയുള്ള ഇന്ധനമാക്കി മാറ്റുക എന്നതാണ് വിജ്ഞാന സമൂഹം എന്ന ലക്ഷ്യത്തിലൂടെ സർക്കാർ ഉന്നമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, കമ്മീഷൻ അംഗങ്ങളായ വി. വിനിൽ, മുബഷീർ പി., റെനീഷ് മാത്യു,സംസ്ഥാന കോഓഡിനേറ്റർ അഡ്വ. എം. രൺദീഷ് എന്നിവർ സംസാരിച്ചു. സെമിനാറിൽ ജി.എസ്. പ്രദീപ്, അഡ്വ. അമൃത സതീഷ്, രഞ്ജിനി പിള്ള, ജിഷ, അജിത് കുമാർ, വൈശാഖൻ തമ്പി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.

Share
അഭിപ്രായം എഴുതാം