മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ സെയ്ൻ അന്തരിച്ചു. 2022 മാർച്ച 1 തിങ്കളാഴ്ച രാവിലെയോടെയാണ് മരണം .26 വയസ്സുള്ള സെയിൻ സെറിബ്രൽ പാൾസി രോഗ ബാധിതനായിരുന്നു. അനു നദല്ലെയാണ് സെയിന്റെ മാതാവ്. . സെയ്ന്‍ന്റെ മരണ വിവരം തൊഴിലാളികളെ ഇ- മെയിലിലാണ് നദല്ലെ അറിയിച്ചത്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരാനും പ്രാർത്ഥിക്കാനും മെയിലിൽ നദല്ലെ ആവശ്യപ്പെട്ടു.

2014-ൽ സിഇഒയുടെ സ്ഥാനം ഏറ്റെടുത്തതു മുതൽ, ഭിന്നശേശിക്കാരായ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ നാദെല്ല കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഭിന്നശേഷിയുള്ളവരെ പരിഗണിക്കുന്ന തരത്തിലുള്ള സേവനങ്ങളും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം, സെയ്നെ ചികിത്സിച്ച സിയാറ്റിൽ ചിൽഡ്രൻസ് സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ബ്രെയിൻ റിസർച്ചിനൊപ്പം ചേർന്ന് സെയ്ൻ നദല്ലെ എൻഡോവ്ഡ് ചെയർ ഇൻ പീഡിയാട്രിക് ന്യൂറോ സയൻസ് സ്ഥാപിച്ചു.

‘സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനും അവനെ സ്‌നേഹിച്ച എല്ലാവർക്കും അദ്ദേഹം നൽകിയ അപാരമായ സന്തോഷം എന്നിവയ്‌ക്കും സെയ്‌ൻ ഓർമ്മിക്കപ്പെടും’- ചിൽഡ്രൻസ് ഹോസ്പിറ്റൽ സിഇഒ ജെഫ് സ്‌പെറിംഗ് തന്റെ ബോർഡിന് അയച്ച സന്ദേശത്തിൽ എഴുതി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു

Share
അഭിപ്രായം എഴുതാം