കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട്‌ ; ആദിവാസി കോളനിയിലേക്കുളള റോഡ്‌ നിര്‍മ്മിച്ചതില്‍ അഴിമതിയെന്ന്‌ നാട്ടുകാരുടെ ആരോപണം. കരാറുകാരന്‍ പൊടിമണ്ണില്‍ ടാര്‍ ചെയ്യുക യായിരുന്നെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. കോഴിക്കോട്‌ വിലങ്ങാട്‌ കോളനിയിലേക്കുളള കുറ്റല്ലൂര്‍-പന്നിയേരി റോഡാണ്‌ അശാസ്‌ത്രീയമായി നിര്‍മിച്ചതായി ആരോപിക്കുന്നത്‌. ആവശ്യത്തിന്‌ മെറ്റല്‍പോലും ഉപയോഗിക്കാതെ ചെയ്‌ത ടാറിംഗ്‌ നാട്ടുകാര്‍ കൈകൊണ്ട്‌ പൊളിച്ചുനീക്കിയാണ്‌ പ്രതിഷേധം അറിയിച്ചത്‌.

റോഡ്‌ നിര്‍മിക്കുമ്പോള്‍ ചെയ്യേണ്ട അടിസ്ഥാന പ്രവൃത്തികള്‍ പോലും ചെയ്‌തിട്ടില്ല. മെറ്റല്‍ ഉപയോഗിച്ച്‌ റോഡ്‌ ബലപ്പെടുത്തിയിട്ടില്ല. നേരിട്ട്‌ മണ്ണില്‍ത്തന്നെ ടാര്‍ ചെയ്യുകയായിരുന്നു.റോഡില്‍ വെളളംപോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്‌തുപോയെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആരോപിച്ചു. തുടര്‍ന്ന്‌ നാട്ടുകാര്‍ ഇടപെട്ട്‌ ടാറിംഗ്‌ ജോലികള്‍ നിര്‍ത്തി വയ്‌പ്പിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ വാണിമേല്‍ നരിപ്പറ്റ പഞ്ചായ്‌ത്തിലെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ ഏഴുകോടി രൂപ ചെലവഴിച്ചുളള പദ്ധതിയിലാണ്‌ കരാറുകാരന്റെ അനാസ്ഥ

Share
അഭിപ്രായം എഴുതാം