പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച്‌ വ്യക്തത വരത്തി അറിയിപ്പ്‌

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുളള റിക്കവറിയില്‍ വ്യക്തത വരുത്തി പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ അറിയിപ്പ്‌ പുറത്തിറക്കി. കേരള ഫിനാന്‍ഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ ശമ്പള ബില്ലില്‍ നിന്നും റിക്കവറി നടത്താവുയെന്ന്‌ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും റിക്കവറിയെന്നാണ്‌ അറിയിപ്പ്‌.

കെ.എഫ്‌സി നിയമത്തിന്‌ അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലില്‍ നിന്ന്‌ നടത്താന്‍ പാടില്ലെന്നാണ്‌ ധനകാര്യ വകുപ്പ്‌ നിര്‍ദ്ദേശിച്ചത്‌. മറ്റുറിക്കവറികള്‍ക്ക്‌ ബദല്‍ സംവിധാനം പോലീസ്‌ വകുപ്പുകള്‍ തന്നെ കണ്ടെത്തണമെന്നും ധനകാര്യ വകുപ്പ്‌ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്‌ ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടയുളള ബാങ്കുകളെ പോലീസ്‌ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ്‌ വകുപ്പിലെ ജീവനക്കാരില്‍ നിന്ന്‌ ഒരുരൂപപോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന്‌ എച്ചഡിഎഫ്‌സി ഉറപ്പുനല്‍കിയത്‌. ഇതനുസരിച്ച്‌ ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കുന്ന നിലവിലെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ജീവനക്കാര്‍ ഇ-മാന്‍ഡേറ്റ്‌ നല്‍കുന്ന മുറക്കാണ്‌ പുതിയ സംവിധാനം നിലവില്‍ വരിക. ശമ്പള ബില്ലില്‍ നിന്ന്‌ ഡിഡിഒമാര്‍ നടത്തുന്ന റിക്കവറിക്കു പുറമേയുളള ക്ഷേമ ഫണ്ടുകള്‍ ജീവനക്കാര്‍ നല്‍കുന്ന ഇ-മാന്‍ഡേറ്റു മുഖാന്തിരം എച്ച്‌ഡിഎഫ്‌സി ബാങ്കുവഴി റിക്കവറി ചെയ്‌ത്‌ അതത്‌ ക്ഷേമ ഫണ്ടിലെ അക്കൗണ്ടുകളിലേക്ക്‌ മാറ്റുകയാണ്‌ ചെയ്യുക

ഈ ക്ഷേമഫണ്ടുകള്‍ പോലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമാണ്‌ ഉപയോഗിക്കുക. ഇതിന്‌ ജീവനക്കാരില്‍ നിന്ന്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ഈടാക്കിയില്ലെങ്കില്‍ പോലീസ്‌ ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോകുന്നതിന്‌ ബുദ്ധിമുട്ട്‌ നേരിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഇത്‌ ഒഴിവാക്കാനാണ്‌ പുതിയ സംവിധാനം. ഏര്‍പ്പെടുത്തിയത്‌.

Share
അഭിപ്രായം എഴുതാം