കോവിഡ്‌ മൂന്നാം തരംഗം : നിരവധിപേര്‍ ആയുര്‍വേദ ചികിത്സയിലേക്ക്‌. പുനര്‍ജനിക്ക്‌ മികച്ച പ്രതികരണം

ആലപ്പുഴ : കോവിഡ്‌ ചികിത്സക്കായി ആയുര്‍വേദത്തെ ആശ്രയിക്കുവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങളില്ലാത്തവരാണ്‌ മുഖ്യമായും ആയുര്‍വേദത്തിലേക്ക്‌ തിരിയുന്നത്. പോസ്‌റ്റ്‌കോവിഡ്‌ കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി കാണുന്ന പുനര്‍ജനി പദ്ധതിവഴി ആലപ്പുഴ ജില്ലയില്‍ മൂവായിരത്തിലധികം പേര്‍ ചികിത്സ തേടിയതായിട്ടാണ്‌ കണക്ക്‌. കോവിഡ്‌ പ്രതിരോധത്തിന്‌ മുന്‍തൂക്കം നല്‍കി ജില്ലയിലെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും ഫലപ്രദമായ ചികിത്സാ രീതികള്‍ നടപ്പിലാക്കി വരുന്നു. കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കുള്‍പ്പെട ചികിത്സ ലഭ്യമാണ്‌ പുനര്‍ജനിക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്‌ ഷീബ പറഞ്ഞു.

കേന്ദ്ര ആയുഷ്‌ മന്ത്രാലയം കോവിഡ്‌ ചികിത്സക്ക്‌ ഫലപ്രദമെന്ന്‌ നിര്‍ദ്ദേശിച്ച ആയുര്‍വേദ മരന്നുകളാണ്‌ പദ്ധതിവഴി വിതരണം ചയ്യുന്നത്‌. അപരാജിത ധൂമ ചൂര്‍ണം,ഗുളുച്യാദി കഷായ സൂക്ഷ്‌മ ചൂര്‍ണം, ഷഡംഗം കഷായ ചൂര്‍ണം, ദ്രാക്ഷാദി കഷായ ചൂര്‍ണം, വില്വാദി ഗുലിക, സുദര്‍ശനം ഗുളിക എിവയുള്‍പ്പടെ ആയുര്‍വേദ ഔഷധങ്ങള്‍ക്ക്‌ ആയുഷ്‌ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. രക്തത്തിലെ . ഓക്‌സിജന്റെ അളവ്‌ ക്രമപ്പെടുത്തുതിനും പ്രതിരോധ ശേഷി കൂട്ടുതിനും ഇവ പര്യാപ്‌തമാണൊണ്‌ വിലയിരുത്തല്‍ . രോഗം സ്ഥിരീകരിക്കപ്പെടുവര്‍ അതത്‌ പ്രദേശത്തെ ഗവ.ആയുര്‍വേദ സ്ഥാപനങ്ങലുമായി ബന്ധപ്പെട്ടാല്‍ ആശാവര്‍ക്കര്‍മാര്‍ മുഖേന മരുന്നുകള്‍ വീടുകളിലെത്തിക്കും.

ജില്ലയില്‍ 11 ആയൂര്‍വേദ ആശുപത്രികളും 76 ഡിസിപെന്‍സറികളുമാണ്‌ ഉളളത്‌. അവിടെ ശാരിരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുളള സ്വാസ്ഥ്യം പദ്ധതി, 60 വയസിന്‌ മുകളിലുളളവര്‍ക്ക്‌ മരുന്നുകള്‍ക്കൊപ്പം പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുളള ഔഷധങ്ങള്‍ നല്‍കുന്ന സുഖായുഷ്‌, കോവിഡാനന്തര പ്രതിരോധ ചികിത്സയായ പുനര്‍ജനി, ക്വാറന്റൈനില്‍ കഴിയുവര്‍ക്കുളള പ്രതിരോധ ഔഷധങ്ങള്‍ നല്‍കുന്ന അമൃതം , 15 വയസില്‍ താഴെയുളള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുളള പദ്ധതിയായ കിരണം, ആറ്‌ വയസില്‍ താഴെയുളള കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മാര്‍ ,ആറുവയസുവരെയുളള കുട്ടികളുടെ മാതാപിതാക്കള്‍ എിവര്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കുന്ന അരുണിമ ,കോവിഡിനെ തുടർന്നുള്ള മാനസിക സമ്മര്‍ദ്ദം ,ആശങ്ക എന്നിവയ്‌ക്കുളള ജീവാമൃതം കൗണ്‍സിലിങ്ങ്‌ എന്നിവയാണ്‌ പ്രധാനമായും ഉളള ചികിത്സാ പദ്ധതികള്‍.

Share
അഭിപ്രായം എഴുതാം