എറണാകുളം: പറവൂര്‍ ബ്ലോക്ക് പ‍ഞ്ചായത്ത് ഗ്രാമസഭ ജനുവരി 20 ന്

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായതിതിന്റെ 2022-23 വര്‍ഷത്തെ കേന്ദ്രധനകാര്യ  കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുളള പദ്ധതികളുമായി ബന്ധപ്പെട്ട ഗ്രാമസഭ ഓണ്‍ലൈനായി ജനുവരി 20 ന് നടത്തും. ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്തിന്റെ അഗ്രോ ഫാം ഹൗസില്‍ ഉൽപാദിപ്പിച്ച പച്ചക്കറി തൈകള്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്തിൽ മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് നൽകുന്ന ട്രാക്ടര്‍ പരിശീലനത്തിന്റെ ഉദ്ഘാടനവും പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →