തിരുവനന്തപുരം: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ ജയിലില്‍ തിരിച്ചു പ്രവേശിക്കേണ്ട ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം വിളപ്പില്‍ശാല കടുവാക്കോണം സ്വദേശി ഷിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായിരുന്നു ഷിജു.
കോവിഡ് സാഹചര്യത്തിൽ അനുവദിച്ച പരോള്‍ കാലാവധി തീര്‍ന്നതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇയാളെ കാണാതായതോടെ സഹോദരന്‍റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.