ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ

തിരുവനന്തപുരം: ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാനിൽ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്.

അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായ പ്രതികൾ. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ ഇവർ വലയിലാക്കിയെന്നും പൊലീസ് പറയുന്നു.

ഓൺലൈൻ ക്ലാസിനിടെയാണ് വിദ്യാർത്ഥികളെ കെണിയിൽ കുടുക്കിയത്. വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെ ഞായറാഴ്ച കേരളത്തിൽ എത്തിക്കും.

Share
അഭിപ്രായം എഴുതാം