സ്‌കൂട്ടര്‍ മോഷ്ടിച്ചുകടന്നുകളഞ്ഞ യുവാവ്‌ പോലീസ്‌ പിടിയില്‍

കൊച്ചി : അമ്പലമേട്ടില്‍ നിന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച്‌ കടക്കുന്നതിനിടെ പെട്രോള്‍ തീര്‍ന്ന്‌ പെട്ടുപോയ യുവാവ്‌ പോലീസ്‌ പിടിയിലായി. ചോറ്റാനിക്കര സ്വദേശി ജോബിയാണ്‌ പോലീസ്‌ പിടിയിലായത്‌. അമ്പലമേട്‌ കേബിള്‍ നെറ്റ്‌ വര്‍ക്ക്‌ ഓഫീസിന്‌ മുന്നില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പെട്രോള്‍ തീര്‍ന്നതാണ്‌ പിടികൂടാനിടയാക്കിയത്‌.

പെട്രോളടിക്കാന്‍ പൈസയില്ലാതെ വഴിയില്‍ നിന്ന ജോബിയെ കണ്ട നാട്ടുകാര്‍ക്ക്‌ സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. അതിനിടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ മോഷണ വിവരം പ്രചരിക്കുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന്‌ പോലീസെത്തി ചോദ്യം ചെയതപ്പോള്‍ ജോബി കുറ്റം സമ്മതിച്ചു. . തുടര്‍ന്ന മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ്‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം