കാശി വിശ്വനാഥ് ഇടനാഴി 13/12/21 തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: കാശി വിശ്വനാഥ് ധാം ഇടനാഴി 13/12/21 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏകദേശം 339 കോടി രൂപ ചെലവിൽ നിർമിച്ച ഇടനാഴിയുടെ ഉദ്ഘാടനമാണ് തിങ്കളാഴ്ച നടക്കുന്നത്.

വൈകിട്ട് ആറുമണിക്ക് നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി,മറ്റ് മന്ത്രിമാർ, ഉന്നത ബി.ജെ.പി നേതാക്കൾ എന്നിവർ പങ്കെടുക്കും. പ്രധാനമന്ത്രി ബോട്ടിലെത്തി ഗംഗാആരതി നിർവഹിക്കുകയും തുടർന്ന് ശ്രീകോവിലിലെത്തി 15 മിനിറ്റ് പൂജയും നടത്തും.

ക്ഷേത്രത്തിൽ നിന്ന് ഗംഗയുടെ തീരത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിനാണ് ഈ ഇടനാഴി നിർമിച്ചിരിക്കുന്നത്. ഗംഗയിൽ സ്‌നാം ചെയ്യാനും മറ്റ് പൂജകൾക്കുമായി തിക്കിതിരക്കിയാണ് ഇതുവരെ തീർഥാടകർ പോയിരുന്നത്. ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ തീർഥാടകർക്ക് എളുപ്പത്തിൽ ഗംഗയുടെ തീരത്തേക്ക് എത്തിച്ചേരാൻ സാധിക്കും.

75 മീറ്റർ നീളമുള്ള ഇടനാഴിയാണിത്. കൂടാതെ ഇതിന്റെ ഭാഗമായി നിർമിക്കുന്ന 23 കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇന്ന് നിർവഹിക്കും. കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്ക് യാത്രസുവിധ കേന്ദ്രങ്ങൾ,വേദ കേന്ദ്രം, മ്യൂസിയം, ഗാലറി, ഫുഡ് കോർട്ട് തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

അംഗപരിമിതിയുള്ളവർക്കും പ്രായമായവർക്കും ഒരുപോലെ സഹായകമാകുന്ന രീതിയിലാണ് ഇടനാഴി രൂപകൽപന ചെയ്യുന്നത്. 2019 മാർച്ചിലാണ് പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർമിച്ചത്. കൊവിഡ് സാഹചര്യത്തിലും നേരത്തെ തീരുമാനിച്ച പ്രകാരം മൂന്നുവർഷത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം