അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പക്ഷിപ്പനിയെന്ന ആശങ്കയിൽ കർഷകർ

തിരുവല്ല: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയെന്ന ആശങ്കയിലണ് കർഷകർ. നിരണം എട്ടിയാറിൽ റോയിയുടെ ഏകദേശം 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യൻ മത്തായിയുടെ 1450 താറാവുകളും കഴിഞ്ഞ ദിവസം ചത്തു.

നിരണം വെറ്ററിനറി ഡോക്ടർ സംഭവസ്ഥലം സന്ദർശിച്ചു. മഞ്ഞാടി പക്ഷിഗവേഷണ കേന്ദ്രത്തിൽനിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് നിരത്തിലെ കർഷകർ. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം മരുന്ന് നൽകിയിട്ടും താറാവുകൾ ചാകുന്നതിന്റെ എണ്ണം കുറയുന്നില്ല. തുടർച്ചയായ വർഷങ്ങളിൽ രോഗബാധയുണ്ടാകുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞവർഷവും ഈ വർഷം ആദ്യവും രോഗംബാധിച്ച താറാവുകളെ കൊന്നൊടുക്കിയിരുന്നു. ഇതിന്റെ നഷ്‌ടപരിഹാരം പോലും ഇനിയും പല കർഷകർക്കും ലഭിച്ചിട്ടില്ല.

Share
അഭിപ്രായം എഴുതാം