നിർമ്മാണ തൊഴിലാളി മേഖലാ കൺവൻഷൻ നടത്തി.

കട്ടപ്പന: നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നത്‌ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ കട്ടപ്പന വെളളയാംകുടിയിൽ നടന്ന എഐടിയുസി മേഖല കൺവൻഷൻ ആവശ്യപ്പെട്ടു.

കുടിശികയായി കിടക്കുന്ന പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യണമെന്നും അംഗങ്ങൾ സ്വാഭാവികമായി മരണപ്പെട്ടാൽ കൊടുക്കുന്ന ധനസഹായം രണ്ടുലക്ഷം രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, അപകടമരണത്തിന്‌ കൊടുക്കുന്ന ധനസഹായം 10 ലക്ഷം രൂപയാക്കി ഉയർത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. .

എഐടിയുസി ജില്ലാ കൗൺസിൽ അംഗം ജി.മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.വിപിനചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ക്ഷേമനിധികാർഡ്‌ വിതരണം എഐടിയുസി സംസ്ഥാന കമ്മറ്റി അംഗം ടി.ആർ ശശിധരൻ നിർവഹിച്ചു. ഇടുക്കി ജില്ലാ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറി രഘുകുന്നുംപുറം ,സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എൻകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു

Share
അഭിപ്രായം എഴുതാം