പത്തനംതിട്ട: പെരിങ്ങനാട് പതിനാലാം മൈല്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ 7ന് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: പെരിങ്ങനാട് പതിനാലാം മൈലില്‍ നിലവിലുള്ള മാവേലി സ്റ്റോര്‍ പരിഷ്‌കരിച്ച് ഉപഭോക്താവിന് സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഒരുങ്ങി. ഈ മാസം ഏഴിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. 

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജി.ശ്രീനാദേവിക്കുഞ്ഞമ്മ, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, സപ്ലൈകോ ജനറല്‍ മാനേജര്‍ ടി.പി സലീംകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 കേരള സര്‍ക്കാര്‍ സബ്‌സിഡി നിരക്കിലൂടെ വിതരണം ചെയ്തുവരുന്ന അവശ്യ സാധനങ്ങള്‍ കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കും. സപ്ലൈകോയുടെ ഈ നൂതന സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്.

Share
അഭിപ്രായം എഴുതാം