40 സെക്രട്ടറിമാരെ തെരഞ്ഞെടുക്കാന്‍ കെപിസിസി തീരുമാനം

തിരുവനന്തപുരം : സെക്രട്ടറിമാരുടെ നിയമനവും അച്ചടക്ക സമിതി രൂപവല്‍ക്കരണവും ഉടന്‍ നടത്താന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. 10 ദിവസത്തിനുളളില്‍ തീരുമാനമെടുത്ത്‌ ഒരുമിച്ച്‌ പ്രഖ്യാപിക്കാനാണ്‌ തീരുമാനം. കൂടിയാലോചനകള്‍ക്ക്‌ 2021 നവംബര്‍ 22 തിങ്കളാഴ്‌ച തുടക്കമിടും . യുവ നിരയ്‌ക്ക്‌ പാധാന്യം ഉറപ്പാക്കി 40 സെക്രട്ടറിമാരെ തെരഞ്ഞെടുക്കാനാണ്‌ ആലോചന.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ജനറല്‍ സെക്രട്ടറിമാരെ സഹായിക്കുന്ന ചുമതലയായിരിക്കും സെക്രട്ടറിമാര്‍ക്കുണ്ടായിരിക്കുക. ഇവര്‍ നിര്‍വാഹക സമിതിയുടെ ഭാഗമായിരിക്കില്ല. ഒരു ചെയര്‍മാനും നാല്‌ അംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും അച്ചടക്ക സമിതി. വി.എസ്‌ വിജയരാഘവന്‍ ,കെ മോഹന്‍കുമാര്‍, തുടങ്ങിയവരുടെ പേരുകല്‍ ഇതിലേക്ക്‌ സജീവമായി പരിഗണിക്കുന്നുണ്ട്‌.

Share
അഭിപ്രായം എഴുതാം