വര്‍ഷങ്ങളോളം സമരം ചെയ്യാനും മടിക്കില്ല: 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചെന്ന് സംയുക്ത കര്‍ഷക യൂണിയന്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ സംയുക്ത കര്‍ഷക യൂണിയന്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29 നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് ചെയ്യുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

മാര്‍ച്ച് എവിടെവച്ച് തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ ഈ മാസം 26 വരെയാണു കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് സമയമനുവദിച്ചിട്ടുള്ളത്. വര്‍ഷങ്ങളോളം സമരം ചെയ്യാന്‍ മടിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

Share
അഭിപ്രായം എഴുതാം