കുപ്രസിദ്ധ കുറ്റവാളി ഹേമന്ത് പിടിയിൽ

അഞ്ചൽ: വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന ക്രിമിനൽ കേസ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അന്തിയൂർകോണം സ്വദേശി ഹേമന്ത് (കിച്ചു – 24) ആണ് അറസ്റ്റിലായത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഹേമന്തിനെ അഞ്ചൽ എസ്.ഐ ജ്യോതിഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പനച്ചവിളയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടയാളാണ് ഹേമന്ത്.

ഇയാൾക്കെതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അമ്പതോളം കേസുകളുണ്ട്​. രണ്ടാഴ്ച മുമ്പ് പെട്രോൾ പമ്പിൽനിന്ന്​ വാഹനത്തിൽ ഇന്ധനം നിറക്കുന്നതുമായി ബന്ധപ്പെട്ട് ആയുർ പാലത്തിന് സമീപം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് ഹേമന്ത്. തിരുവനന്തപുരം പേട്ട പൊലീസിന് പ്രതിയെ കൈമാറി.

Share
അഭിപ്രായം എഴുതാം