പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കെ.പി മന്‍ജൂറിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്‍ലിം ലീഗ് ആരോപിച്ചു. 31/10/21 ഞായറാഴ്ച രാത്രിയാണ് സംഭവം.

മന്‍ജൂറിന്റെ കൈക്കാണ് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്‍ജൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

സംഭവത്തില്‍ പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം