തൃശ്ശൂർ: കാടുപിടിച്ച സ്വകാര്യ സ്ഥലങ്ങൾ ഉടമകൾ വ്യത്തിയാക്കണം

തൃശ്ശൂർ: കുന്നംകുളം നഗരസഭയിൽ നല്ലവീട് നല്ലനഗരം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ നവംബർ 1 ന് മുൻപായി വൃത്തിയാക്കണമെന്ന് നഗരസഭാ സെകട്ടറി അറിയിച്ചു. ഉടമസ്ഥർ ശ്രദ്ധിക്കാതെ ഉപേക്ഷിക്കപ്പെട്ട ഇത്തരം പറമ്പുകൾ കാടുപിടിക്കുന്നതും ഉഗ്രവിഷമുള്ള പാമ്പുകളും കുറുക്കനും പന്നിയും പെരുകുന്ന ഇടമായി ഇവ മാറുന്നതും പതിവായിരിക്കുകയാണ്. കൂടാതെ ജനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്ന പ്രവർത്തിയായി ഇത് മാറിയിട്ടുണ്ട്. ഇപ്രകാരം സ്വന്തം സ്ഥലം അലക്ഷ്യമായി ഇടുന്നത് നിയമവിരുദ്ധവും കർശന നടപടിക്ക് വിധേയമാക്കാവുന്നതുമാണ്. നഗരത്തിൽ വിപുലമായ മാലിന്യ സംസ്കരണ – ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിന്റെ ഭാഗമായി തങ്ങളുടെ സ്ഥലങ്ങളും വ്യത്തിയായി സൂക്ഷിക്കാൻ ഓരോ വ്യക്തിയും തയ്യാറാകണം. ഇപ്രകാരം സ്വന്തം സ്ഥലം വൃത്തിയാക്കാൻ മടിക്കുന്നവർക്കെതിരെ പിഴയും പ്രോസിക്യൂഷനും ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും സെകട്ടറി അറിയിച്ചു.

Share
അഭിപ്രായം എഴുതാം