തിരുവനന്തപുരം: വാക്ക് ഇൻ ഇന്റർവ്യൂ 28ന്

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ 28ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ശിവപുരം, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.

റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദവും ബിഎഡും വേണം. 25 വയസ് പൂർത്തിയായിരിക്കണം. 11,000 രൂപയാണ് ഹോണറേറിയം. അഡീഷണൽ ടീച്ചർക്ക് ബിരുദമാണ് യോഗ്യത. പ്രതിമാസം 9,000 രൂപ ഹോണറേറിയം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, ശിവപുരംറോഡ്, ഉരുവച്ചാൽ.പി.ഒ, മട്ടന്നൂർ, പിൻ-670702. ഫോൺ: 0490-2478022, 8078156336.

Share
അഭിപ്രായം എഴുതാം