അജഗജാന്തരം ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തുന്നു

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചൻ ആന്റണി വർഗീസ് എന്നിവർ ഒത്തുചേരുന്ന ചിത്രമാണ് അജഗജാന്തരം. ഈ ചിത്രം ക്രിസ്തുമസിന് തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നു.

സിൽവർ ബെ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപിള്ളിയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ് പുറമേ അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെമ്പൻ വിനോദ്, സാബുമോൻ, സുധി കോപ്പ, ലുക്മാൻ, ജാഫർ ഇടുക്കി, സിനോജ് വർഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്ലിഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

തിരക്കഥ കിച്ചു ടെല്ലസ്, വിനീത് വിശ്വം, ചായഗ്രഹകൻ. ജിന്റോ ജോർജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →