കശ്‌മീരില്‍ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ പിടിയില്‍

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുടെ ടോപ് കമാൻഡർ ഉമർ മുസ്താഖ് ഖണ്ഡേയെ സുരക്ഷ സേന വളഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം വളഞ്ഞത്. ബാഗട്ട്, ശ്രീനഗർ എന്നിവിടങ്ങളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതടക്കം മറ്റ് തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇയാള്‍ ജമ്മുകശ്‌മീര്‍ പൊലീസിന്റെ പ്രധാന നോട്ടപ്പുള്ളിയാണ്.

Share
അഭിപ്രായം എഴുതാം