ഒഴുക്കില്‍ പെട്ട്‌ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ചു

ചാരുമൂട്‌ : ആലപ്പുഴയില്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട്‌ മരിച്ചു. ഇടപ്പോണ്‍ ചെറുമുഖ ലതികഭവനില്‍ രാജുവിന്റെയും ലതികയുടെയും മകന്‍ രാഹുല്‍(14) ആണ്‌ മരിച്ചത്‌. അച്ചന്‍കോവിലാറില്‍ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുളള ക്ലാത്തറ പെരുതോട്ടില്‍ കുന്നേല്‍ ക്ലാത്തര കടവിന്‌ സമീപം രാഹുലിന്റെ അമ്മയുടെ വീടിന്‌ സമീപമായിരുന്നു സംഭവം .2021 ഒക്ടോബര്‍ 15 വെളളിയാഴ്‌ച ഉച്ചക്ക്‌ 2.45 ഓടെയായിരുന്നു അപകടം.

അമ്മവീട്ടിലെത്തിയ രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോകുമ്പോള്‍ കാല്‍ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ സ്‌റ്റേഷന്‍ ഓഫീസര്‍ ബി വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ അടൂരില്‍ നിന്നുളള ആഗ്നി രക്ഷാ സേനാംഗങ്ങളും, പത്തനംതിട്ട സ്‌കൂബാ ടീമംഗങ്ങളും, മാവേലിക്കര സ്റ്റേഷനില്‍ നിന്നുളള അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട്‌ ആറരയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഐരാണിക്കുഴി പാലത്തിന്‌ സമീപം തോട്ടിലെ ഷട്ടര്‍ താഴ്‌തിയാണ്‌ തെരച്ചില്‍ നടത്തിയത്‌. പടനിലം ഹൈസ്‌കൂളില്‍ ഒന്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ രാഹുല്‍

Share
അഭിപ്രായം എഴുതാം