ഐ.എസ്. മേധാവി ഇറാഖില്‍ അറസ്റ്റില്‍

ബാഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തികവിഭാഗം മേധാവിയെന്നു കരുതപ്പെടുന്ന സമി ജാസിം അല്‍ ജാബുരി ഇറാഖില്‍ അറസ്റ്റില്‍. അമേരിക്ക കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സമിയെ ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍നിന്നാണു പിടികൂടിയതെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാധിമി പറഞ്ഞു. മുന്‍ ഐ.എസ്. തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയാണ് സമി ജാസിം. ഇയാളെ പിടികൂടുന്നവര്‍ക്ക് 10 ലക്ഷം ഡോളറാണ് അമേരിക്ക പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. സമിയെ എവിടെനിന്നാണു പിടികൂടിയതെന്ന് ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ദുര്‍ഘടമായ നീക്കത്തിലാണ് സമിയെ അറസ്റ്റ് ചെയ്തതെന്ന് മുസ്തഫ അല്‍ ഖാധിമി ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം