ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും; കൗണ്‍സിലിങ് അടക്കം പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: കോളജുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. പ്രണയം നിരസിച്ചതിന് പാലായിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ എല്ലാ കോളജുകളിലും കൗണ്‍സിലിങ് സെന്‍ററുകളും ഓറിയന്‍റേഷന്‍ ക്ലാസുകളും നടത്തും. ക്ലാസ് മുറികളിലെ ആശയപ്രകടനങ്ങളുടെ അഭാവം പല വിദ്യാര്‍ഥികള്‍ക്കും മനസിക സംഘര്‍ഷമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്കായി കോളജുകൾ തിങ്കളാഴ്ച(04/10/21) ഭാഗികമായാണ് തുറന്നത്. ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത വിദ്യാർഥികൾക്കായിരുന്നു പ്രവേശനം. ഒക്ടോബർ 18 മുതലാണ് കോളജുകളിൽ എല്ലാ ക്ലാസുകളും തുടങ്ങുന്നത്.

Share
അഭിപ്രായം എഴുതാം