പിടിയിലായ ഐഎസ്‌ഐ ഭീകരര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌

ന്യൂ ഡല്‍ഹി : ഭീകര പ്രവര്‍ത്തനത്തില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത രണ്ടു പേര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌ . വിശദാംശങ്ങള്‍ പുറത്തുവന്നു. ഒസാമ (22), സീഷാന്‍ (28) എന്നിവരാണ് അറസ്‌റ്റിലായവര്‍. ആയുധങ്ങളും സ്‌പോടക വസ്‌തുക്കളും ഉപയോഗിക്കുന്നതുമായി ബന്ധ്‌പ്പെട്ട്‌ ഇരുവര്‍ക്കും 15 ദിവസം നീണ്ടുനിന്ന തിയറി, പ്രാക്ടിക്കല്‍ പരിശീലനം ലഭിച്ചിരുന്നതായി ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ്‌ 18 റിപ്പോര്‍ട്ടുചെയ്‌തു. പരിശീലനത്തിന്റെ അവസാന ദിനം ഇവര്‍ക്ക്‌ യാത്രയയപ്പും നല്‍കിയിരുന്നു. കഴിഞ്ഞ മാസമാണ്‌ ഡെല്‍ഹി പോലീസ്‌ നടത്തിയ റെയിഡിനിടെ ഇവര്‍ പിടിയിലായത്‌.

ലഖ്‌നൗവില്‍ നിന്ന്‌ ഒമാന്‍ വഴി ഇറാനിലേക്കുപോയ ഒസാമയും സിഷാനും അവിടെനിന്നാണ്‌ പാകിസ്ഥാനിലെത്തിയത്‌. പാക്‌മണ്ണില്‍നിന്ന്‌ പരിശീലനം ലഭിച്ച ശേഷം ഇവര്‍ ഇതേവഴി മടങ്ങിയെത്തുകയായിരുന്നു. യാത്രക്ക്‌ പ്രധാനമായും സ്‌പീഡ്‌ ബോട്ടുകളാണിവര്‍ ഉപയോഗിച്ചിരുനന്ത്‌. കറാച്ചിയിലെ ഒരു ഫാം ഹൗസിലായിരുന്നു പരിശീലനം. അത്യുഗ്ര ശേഷിയുളള സ്‌പോടക വസ്‌തുക്കള്‍ നിര്‍മിക്കാനും കൈകാര്യം ചെയ്യാനും ഇവര്‍ക്ക്‌ പരിശീലനം ലഭിച്ചു. വാണിജ്യ സമുച്ചയത്തിന്‌ തീ വച്ചശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതെ എങ്ങനെ രക്ഷപെടണം, എകെ 56എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ പരിശീലനവും ലഭിച്ചിരുന്നു.

ജാന്‍ മുഹമ്മദ്‌ ഷേക്ക്‌(47), മുല്‍ചന്ദ്‌ (47)മുഹമ്മദ്‌ അബുബക്കര്‍(23) മുഹമ്മദ്‌ അമീര്‍ ജാവേര്‍(31) എന്നിവര്‍ക്കൊപ്പം 2021 സെപ്‌തംബര്‍ 14നാണ്‌ ഒസാമയും സിഷാനും പിടിയിലാവുന്നത്‌. ഡല്‍ഹിയിലും ഉത്തരപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും നടത്തിയ റെയ്‌ഡിന്റെ പിന്നാലെയാണ്‌ ഇവര്‍ പിടിയിലാവുന്നത്‌. ഡെല്‍ഹി,ഉത്തര്‍ പ്രദേശ,്‌ മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ ഗണേശ ചതുര്‍ത്ഥി, നവരാത്രി തുടങ്ങിയ ഉത്സവ വേളകളില്‍ ഇവര്‍ സ്‌പോടനങ്ങള്‍ ആസൂത്രണം ചെയ്‌തിരുന്നു. പിടിയിലായ ജാന്‍ മുഹമ്മദ്‌ ഷേക്കിന്‌ ദാവൂദ്‌ ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ഇരുപത്‌ വര്‍ഷത്തോളമായി ബന്ധമുണ്ടെന്നാണ്‌ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്‌ പറയുന്നത്‌.

Share
അഭിപ്രായം എഴുതാം