കനത്ത സുരക്ഷയില്‍ ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പോളിങ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും. സംസ്ഥാന പോലിസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. നന്ദിഗ്രാമില്‍ തോറ്റ മമതാ ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കില്‍ ജയം അനിവാര്യമാണ്. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരേ മല്‍സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് മാറ്റി വച്ച സംസേര്‍ഗഞ്ച്, ജാങ്കിപ്പൂര്‍ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

Share
അഭിപ്രായം എഴുതാം