ബ്ലേഡ്‌ മാഫിയാ ഭീഷണിപ്പെടുത്തുന്നതായി യുവതി

കണ്ണൂര്‍ : വ്യവസായ വകുപ്പിന്റെ തൊഴില്‍ സംരംഭത്തിന്റെ പേരില്‍ ബ്ലേഡ്‌ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി. കണ്ണപുരത്ത് തനിമ ഹോട്ടല്‍ നടത്തുന്ന താവത്തെ കെ എം മിനിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. പാപ്പിനിശേരിയിലെ വിജേഷ്‌, മൊട്ടമ്മലിലെ ഷൈനി, ശോഹിത എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

ഹോട്ടല്‍ തുടങ്ങാന്‍ വ്യവസായ വകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ ക്വട്ടേഷന്റെ പേരില്‍ ബാങ്കില്‍ മൂന്നുലക്ഷം രൂപ ഡെപ്പോസിറ്റ്‌ നല്‍കേണ്ടി വന്നിരുന്നു. ഈ തുക ഇവരില്‍ നിന്ന്‌ വായ്‌പ വാങ്ങിയാണ്‌ നല്‍കിയത്‌. മൂന്നുലക്ഷത്തിനുപകരം 9 ലക്ഷം രൂപ നല്‍കുകയും ചെയ്‌തു. എന്നീട്ടും ബാങ്കില്‍ പണയം വെക്കാനെന്നുപറഞ്ഞ്‌ 30 പവന്‍ ആഭരണങ്ങളും ഇവര്‍ കൈക്കലാക്കിയെന്നും മിനി പറയുന്നു. പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നും മൂന്നുലക്ഷത്തിനുപകരം ഒമ്പതുലക്ഷം തിരിച്ചുകൊടുത്തപ്പോഴാണ്‌ തന്റെ രേഖകള്‍ തിരികെ നല്‍കിയതെന്നും മിനി പറഞ്ഞു.

Share
അഭിപ്രായം എഴുതാം