അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടയുടന്‍ ബംഗാള്‍ എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്. കഴിഞ്ഞ എട്ടിന് ബോംബേറുണ്ടായ അര്‍ജുന്‍ സിങ്ങിന്റെ വസതിക്കുനേരേയാണ് ഇന്നലെയും ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതോടെ ഭട്പാറയിലെ വീടിനു നേരേയുണ്ടായ ബോംബേറില്‍ ആര്‍ക്കും പരുക്കില്ല.ബാരക്പോറില്‍നിന്നുള്ള ലോക്സഭാംഗമായ സിങ്ങിന്റെ വസതിക്കുനേരേയുണ്ടായ ആക്രമണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രണ്ടാമതും ബോംബേറുണ്ടായത്.

ആദ്യവട്ടം മൂന്നു ബോംബുകളാണ് സിങ്ങിന്റെ വസതിയുടെ ഗേറ്റിനുമുന്നില്‍ പൊട്ടിത്തെറിച്ചത്. പുതിയ ആക്രമണത്തിനുപിന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണെന്നു സിങ് ആരോപിച്ചു.രാഷ്ട്രീയശ്രദ്ധ പിടിച്ചുപറ്റാന്‍ സിങ്തന്നെ ആസൂത്രണം ചെയ്തതാണ് ബോംബേറെന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം