തിരുവനന്തപുരം: ശുചിമുറിയിൽ പതിനേഴുകാരിയുടെ പ്രസവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, സൗത്ത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബർ 22 നകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

Share
അഭിപ്രായം എഴുതാം