സൈബര്‍ സുരക്ഷയ്ക്കു ഭീഷണി: വി.പി.എന്‍. സര്‍വീസ് നിരോധിക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: ഡാര്‍ക്ക് വെബ്ബും വി.പി.എന്നും രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്(വി.പി.എന്‍) സര്‍വീസ് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഭ്യന്തരകാര്യ പാര്‍ലമെന്ററികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ.

കുറ്റവാളികള്‍ക്ക് ഓണ്‍െലെനില്‍ അജ്ഞാതരായി തുടരാനുള്ള അവസരമാണ് വി.പി.എന്‍. സര്‍വീസുകള്‍ നല്‍കുന്നത്. ഇത് സ്ഥിരമായി തടയാനായി കൂട്ടായ സംവിധാനമുണ്ടാകണമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍(ഐ.പി) അഡ്രസ് മറച്ചുവയ്ക്കാനും ഓണ്‍െലെനില്‍ അജ്ഞാതരായി തുടരാനുമാണ് വി.പി.എന്‍. സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. അശ്ലീല സൈറ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് നിരോധിക്കപ്പെട്ട വെബ്സെറ്റുകളില്‍ പ്രവേശിക്കുന്നതിനും വി.പി.എന്‍. സര്‍വീസുകള്‍ സാധാരണയായി ഉപയോഗപ്പെടുത്താറുണ്ട്.

Share
അഭിപ്രായം എഴുതാം