മകളെന്ന്‌ അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു

തിരുവനന്തപുരം : മകളെന്ന്‌ അവകാശപ്പെട്ട്‌ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു. തിരുവനന്തപുരം കരകുളം നെല്ലി വിളയിലാണ്‌ സംഭവം. കരകുളം മുല്ലശേരി സരിത(42) ആണ്‌ മരിച്ചത്‌. 2021 ഓഗസ്‌റ്റ്‌ 12 വ്യാഴാഴ്‌ചയാണ്‌ സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരിതയെ ആക്രമിച്ച ശേഷം വിജയന്‍നായര്‍ ദേഹത്ത്‌ ഡീസല്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. ഓഗസ്‌റ്റ് 13 ന്‌ വെളളിയാഴ്‌ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു സരിതയുടെ മരണം.

ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്‌ സരിത. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍(മണിയന്‍-64)ആണ്‌ യുവതിയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചത്‌. മുമ്പും സരിത വീട്ടിലെത്തി ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട്‌ വിജയന്‍ നായര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായും നെടുമങ്ങാട്‌ പോലീസ്‌ പറയുന്നു. വ്യാഴാഴ്‌ച വീട്ടിലെത്തി സരിത പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിജയമോഹനന്‍ മണ്‍വെട്ടിയുടെ കൈ ഉപയോഗിച്ച സരിതയുടെ തലക്കടിക്കുകയായിരുന്നു.

തുടര്‍ന്ന് സരിതയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴി വിജയന്‍ നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട്‌ പ്ലാത്തറയിലുളള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി കയ്യില്‍ കരുതിയിരുന്ന ഡീസല്‍ ദേഹത്തൊഴിച്ച തീ കൊളുത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലുളള സിറ്റൗട്ടില്‍ കയറിയ ശേഷമാണ്‌ ആത്മഹത്യ ചെയ്‌തത്‌. സംഭവത്തില്‍ നെടുമങ്ങാട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. വിജയമോഹനനും അനുജനും തമ്മിലുളള വിരോധത്തിന്റെ പേരില്‍ സ്‌ത്രീയെ ഉപയോഗിക്കുകയായിരുന്നെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Share
അഭിപ്രായം എഴുതാം