ആരിഫിന്റെ ആരോപണങ്ങൾ തളളി ജി സുധാകരൻ; നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥർ

ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ 14/08/21 ശനിയാഴ്ച പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥരെന്ന് മുൻമന്ത്രി പറഞ്ഞു. അപാകതയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു.

അതേസമയം, എ എം ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ജി. സുധാകരൻ മന്ത്രിയായ കാലത്തും റോഡുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ചില നിർദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ജി- സുധാകരന്റെ തുടർച്ചയാണ് താനെന്നും റിയാസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം