പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാക്സിൻ ഉറപ്പാക്കും: പത്തനംതിട്ട നഗരസഭ ചെ യർമാൻ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വാക്സിൻ ഉറപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. ലേബർ വകുപ്പിന്റെ നേതൃത്വത്തിൽ വെട്ടിപ്പുറം ഗവൺമെന്റ് എൽ. പി സ്കൂളിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർമാൻ. ജില്ലാ ആസ്ഥാനത്തെ വ്യാപാരി സംഘടനാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിൽ  ചർച്ച നടത്തിയിരുന്നു. ഓണക്കാലത്ത് ജില്ലാ ആസ്ഥാനത്ത്  തിരക്കുമൂലം രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സമ്പൂർണ വാക്സിനേഷനിലേക്ക് നീങ്ങാൻ നഗരസഭ ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളിലേയും തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും ചെയർമാൻ അറിയിച്ചു. 

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാമണിയമ്മ, കൗൺസിലർ അനില അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം